ചെങ്ങന്നൂർ: സ്വാതന്ത്രസമര സേനാനി കുടിലിൽ
ജോർജ് അനുസ്മരണം പുലിയൂർ
വൈ എം സി ഏയുടെ ആഭിമുഖ്യത്തിൽ നടത്തി.
ചെങ്ങന്നൂർ മിൽസ് മൈതാനത്ത്
സർ സി.പിയുടെ പോലീസ് 1938-ൽ നടത്തിയ വെടിവെയ്പ്പിൽ കുടിലിൽ ജോർജ് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിരുന്നു.
പിന്നീട് നടന്ന തടിവെട്ട് കേസ്സിൽ ചെങ്ങന്നൂരിലെ 100 കണക്കിനാളുകൾ ജയിലിൽ അടയ്ക്കപ്പെട്ടു.
ധീര യോദ്ധാക്കളെ അനുസ്മരിച്ചു കൊണ്ട് വൈ എം സി എ
പുലിയൂരിന്റെ . ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. ......
ചെറിയനാട്: ദേവസ്വം ബോർഡ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി നിറവിൽ.1953ല് ആരംഭിച്ച ദേവസ്വം ബോർഡ് സ്കൂളിൽ 2000ലാണ് ഹയർ സെക്കൻഡറി അനുവദിച്ചത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏറ്റവും മികവോടെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ അറിവ് നേടുകയും പല മേഖലകളിലായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ കാൽ നൂറ്റാണ്ടിനിടയിൽ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഈ സ്കൂൾ മികവ് തെളിയിച്ചിട്ടുണ്ട്.
എൻ സി സി, എൻ എസ് എസ്, സൗഹൃദ ക്ലബ്ബ് ,കരിയർ ഗൈഡൻസ് സെൽ, വിമുക്തി ക്ലബ്ബ്, കൺസ്യൂമർ ക്ലബ്ബ്, സീഡ് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകൾ ഹയർസെക്കൻ്ററിയിൽ പ്രവർത്തിക്കുന്നു.വിവിധ പരിപാടികളാണ് ജൂബിലി ആഘോഷമായിബന്ധപ്പെട്ട വിഭാവനം ചെയ്തിരിക്കുന്നത്.ഇതിനായി 501 അംഗങ്ങളുള്ള സ്വാഗതസംഘം
രൂപീകരിച്ചു.
ആഘോഷ പരിപാടികളുടെ ആദ്യപടിയായി കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും എൻ എസ് എസ് യൂണിറ്റും സംയുക്കമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ......
വെട്ടിയാർ : വെട്ടിയാർ വൈ.എം.സി.എ. യുടെ പ്രവർത്തനോദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 2025 ഒക്ടോബർ 2 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് വെട്ടിയാർ താന്നിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തും. ......
വെൺമണി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് കുടുംബമേള ഒക്ടോബർ 4 ന് നടക്കും. രാവിലെ 10 ന് പെൻഷൻ ഭവനിൽ യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ടി.എൻ സദാശിവൻ അദ്ധ്യക്ഷത വഹിക്കും. ......
ചെങ്ങന്നൂർ : ആലാ 114 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം എൻ എസ് എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: മധ്യവയസ്കൻ്റെ മൃതദേഹം പമ്പ നദിയിൽ നിന്നു കണ്ടെത്തി. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ചരിവുപുരയിടത്തിൽ സി എസ് രാജേഷ് (52) ൻ്റെ മൃതദേഹമാണ് പമ്പ നദിയിൽ വീയപുരത്തു നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളി പകൽ രണ്ടു മണിയോടെ ചെങ്ങന്നൂർ ഇടനാട് പാലത്തിൽ നിന്നും ഒരാൾ പമ്പ നദിയിലേക്ക് ചാടുന്നത് സമീപവാസികൾ കണ്ടിരുന്നു. ......
പുത്തൻകാവ്: പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ലോക നദി ദിനത്തിൽ നദികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുത്തൻകാവ്മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പമ്പാ നദി ശുചീകരണവും സ്നേഹ ഹരിത കൂട്ടായ്മയുംസംഘടിപ്പിച്ചു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികളിൽ നിന്ന് പമ്പാ നദിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹരിതകൂട്ടായ്മ സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡും കെ എസ് ആർ ടി സി യും പഞ്ച ദിവ്യദേശ ദർശൻ, ആറന്മുളപള്ളിയോട സേവാ സംഘവും സംയുക്തമായി നടത്തുന്ന മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്രയുടെ ഭാഗമായി
300-ാമത്തെ ട്രിപ്പ് തീർത്ഥാടകരുമായി എത്തിയ കെ എസ് ആർ ടി സി ജീവനക്കാർക്ക് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ജീവനക്കാരും ചേർന്ന്
തിരുവൻവണ്ടൂർ മഹാ ക്ഷേത്രത്തിൽ സ്വീകരണം നൽകി.ദേവസ്വം
സബ്ഗ്രൂപ്പ് ഓഫീസർ കെ ഗോപകുമാർ, കെ എസ് ആർ ടി സി ജില്ല കോർഡിനേറ്റർമാരായ സി. സന്തോഷ് കുമാർ ,എൻ . ......
ചെങ്ങന്നൂർ ചെറിയനാട് നല്ലൂർ മാമ്പള്ളിൽ മാടക്കാപ്പള്ളിൽ കുടുംബയോഗത്തിൻ്റെ നാമം കുടുംബ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡിബിഎച്ച്എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുടുംബയോഗം മുഖ്യ രക്ഷാധികാരി രാഘവ ക്കുറുപ്പ് അധ്യക്ഷനായി. ......